Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stephen Fleming

ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ യുഗം; നായകനായി ജോ റൂട്ടും മുഖ്യ പരിശീലകനായി സ്റ്റീഫൻ ഫ്ലെമിംഗും ചുമതലയേറ്റു

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പു​തി​യ നാ​യ​ക​നാ​യി ജോ ​റൂ​ട്ടി​നെ​യും മു​ഖ്യ പ​രി​ശീ​ല​ക​നാ​യി മു​ൻ ന്യൂ​സി​ലാ​ൻ​ഡ് നാ​യ​ക​ൻ സ്റ്റീ​ഫ​ൻ ഫ്ലെ​മിം​ഗി​നെ​യും നി​യ​മി​ച്ചു. ഇം​ഗ്ല​ണ്ട് ആ​ൻ​ഡ് വെ​യ്ൽ​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഇ​തു സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​നം ന​ട​ത്തി. ന്യൂ​സി​ലാ​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് ശേ​ഷം അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്നും ബെ​ൻ സ്റ്റോ​ക്സ് വി​ര​മി​ച്ചി​രു​ന്നു.

ഈ ​ഒ​ഴി​വി​ലേ​ക്കാണ് റൂ​ട്ട് എ​ത്തു​ന്ന​ത്. ഇ​തി​നു​മു​മ്പ് 2017 നും 2022 ​നും ഇ​ട​യി​ൽ 65 ടെ​സ്റ്റു​ക​ളി​ൽ ഇം​ഗ്ല​ണ്ടി​നെ ന​യി​ച്ച റൂ​ട്ട് 27 മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടി​യി​ട്ടു​ണ്ട്. ബെ​ൻ സ്റ്റോ​ക്സി​ന് പ​ക​ര​മാ​യി 35 കാ​ര​നാ​യ റൂ​ട്ട് മു​ൻ​പ് ഇ​ട​ക്കാ​ല നാ​യ​ക​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ബ്രെ​ണ്ട​ൻ മ​ക്ക​ല്ല​ത്തി​ന് പ​ക​ര​മാ​യാ​ണ് സ്റ്റീ​ഫ​ൻ ഫ്ലെ​മിം​ഗ് ഇം​ഗ്ല​ണ്ടി​ന്‍റെ ടെ​സ്റ്റ് മു​ഖ്യ പ​രി​ശീ​ല​ക​നാ​യി എ​ത്തി​യ​ത്.

ടെ​സ്റ്റ് ചു​മ​ത​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും മ​ക്ക​ല്ലം ഇം​ഗ്ല​ണ്ടി​ന്‍റെ വൈ​റ്റ് ബോ​ൾ ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ക​നാ​യി തു​ട​രും. ഐ​പി​എ​ൽ ഫ്രാ​ഞ്ചൈ​സി​യാ​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി 16 വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷ​മാ​ണ് ഫ്ലെ​മിം​ഗ് ഇം​ഗ്ല​ണ്ട് ടീ​മി​നൊ​പ്പം ചേ​രു​ന്ന​ത്. സി​എ​സ്‌​കെ​യു​ടെ അ​ഞ്ച് ഐ​പി​എ​ൽ കി​രീ​ട​നേ​ട്ട​ങ്ങ​ളി​ലും ഫ്ലെ​മിം​ഗ് പ​രി​ശീ​ല​ക​നാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം ഫ്ലെ​മിം​ഗ് ഉ​ട​ൻ ചു​മ​ത​ല​യേ​ൽ​ക്കി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ ഓ​ഗ​സ്റ്റ് 19ന് ​ആ​രം​ഭി​ക്കു​ന്ന പാ​ക്കി​സ്ഥാ​നെ​തി​രാ​യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ള്ള ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ അ​സി​സ്റ്റ​ന്‍റ് കോ​ച്ച് മാ​ർ​ക്ക​സ് ട്രെ​സ്കോ​ത്തി​ക് ഇ​ട​ക്കാ​ല മു​ഖ്യ പ​രി​ശീ​ല​ക​നാ​യി പ്ര​വ​ർ​ത്തി​ക്കും. ഈ ​വ​ർ​ഷം അ​വ​സാ​നം ഡി​സം​ബ​റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രെ ന​ട​ക്കു​ന്ന പ​ര​മ്പ​ര​യോ​ടെ ഫ്ലെ​മിം​ഗ് ഇം​ഗ്ല​ണ്ട് ടീ​മി​നൊ​പ്പം ചേ​രു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Latest News

Corehub Up